Changalakolusu

150.00

കഥ, നോവല്‍, കവിത ഇതൊക്കെ മലയാളത്തില്‍ ബഹുദൂരം മുന്നോട്ടാഞ്ഞു. ആധുനികത്വം, ബോധധാരാപ്രസ്ഥാനം, റിയലിസം, ഫാന്‍സി ഇവയൊക്കെ കീഴടക്കിയ ഒരു വിസ്മയതലത്തിലേയ്ക്ക് മാറിയ കാലം! ഈ കാലഘട്ടത്തിലാണ് രേഷ്മയുടെ കൃതി പിറക്കുന്നത്. ഒരു സാധാരണ സംഭവത്തിന്റെ പൊരുളിലൂടെ കഥാകാരി സഞ്ചരിച്ച് അതിന്റെ ഗതിവിഗതികളിലൂടെ ഒരു പെണ്‍കുട്ടിയില്‍ ചെന്നത്തി പരാജയവും പ്രതികരണവുമായുള്ള സംവേദനമാണ് ഇതിന്റെ പൊരുള്‍.

 

ഗോപി മാമ്പുള്ളി

കാലത്തിനുമാത്രം നിർവചനം നൽകുവാൻ കഴിയുന്ന അപൂർവ്വം ജീവിത മുഹൂർത്തങ്ങൾ തികച്ചും അപ്രതീക്ഷിതവും ചിലത് വിരസത ഉണർത്തുന്നവയുമാകാം. പക്ഷെ അതിനെ നിയന്ത്രിക്കുവാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. അപ്പോഴും നിയന്ത്രിക്കുവാനും ഒഴിവാക്കുവാനും കഴിയുന്ന നിമിഷങ്ങൾ പലരുടേയും സ്വാർത്ഥതയാൽ മറ്റു ചിലരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തും. അതിൽ ആരെന്തു നേടി എന്നതിന് മാത്രം ഉത്തരമുണ്ടാകില്ല. ജീവിതം എന്നത് ഒരുപാട് വൈകാരികതയുടെ സംയോജനം കൂടിയാണ്. അവയിൽ ക്ഷണിക്കപ്പെട്ടു വരുന്ന നിറനിമിഷങ്ങളുമുണ്ട്‌ ഒട്ടും ക്ഷണികമല്ലാതെ വരുന്ന നിമിഷങ്ങളുമുണ്ട്. സമൂഹത്തിൽ നിലകൊള്ളുന്ന ചില ജീവിതങ്ങളുടെ ചിത്രം എന്നാൽ കഴിയും വിധം വാക്കുകളാൽ ചിത്രീകരിക്കുകയാണ്. വൈവിധ്യപൂർണ്ണമായ വൈ കാരിക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഈ രചന നമുക്കു ചുറ്റു മുള്ള നേർക്കാഴ്ചകളുടെ നിറക്കൂട്ടുകൾ കൂടിയാണ്. ഈ യാത്രയിൽ ഒരുപാടുപേരെന്നെ സഹായിച്ചു. എന്റെ മാതാപിതാക്കൾ, ഗുരു തുല്ല്യരായവർ, പ്രിയ സുഹൃത്തുക്കൾ അങ്ങനെ പലരും… എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും ഞാൻ അറിയിക്കുന്നു.

Category:
Tag:
book-author

format

Customer Reviews

1-5 of 1 review

  • aslam

    Excellent Story

    August 20, 2020

Write a Review

Your email address will not be published. Required fields are marked *